പുഴയോരത്ത് കണ്ടെത്തിയത് കാണാതായ ഷെഹീന്റെ മൃതദേഹം
പെരിന്തല്‍മണ്ണ (മലപ്പുറം): കടലുണ്ടിപ്പുഴയില്‍ കണ്ടെത്തിയ മൃതദേഹം പിതൃസഹോദരന് കൊലപ്പെടുത്തിയ മേലാറ്റൂരിലെ നാലാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹീന്റെ (ഒന്‍പത്)താണെന്ന് സ്ഥിരീകരിച്ചു.
കുട്ടിയുടെ ബന്ധുക്കളും അധ്യാപകരുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മലപ്പുറം കൂട്ടിലങ്ങാടിയില്‍ കടലുണ്ടിപുഴയിലെ നെച്ചിക്കുറ്റിക്കടവില്‍ ബുധനാഴ്ച്ച വൈകീട്ട് അഞ്ചരയോടെ സമീപവാസിയായ ഉമ്മര്‍ ഏലാച്ചോലയാണ് മൃതദേഹം കണ്ടത്. ഡി.എന്‍.എ ഉള്‍പ്പടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തിയാണ് മൃതദേഹം കാണാതായ കുട്ടിയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചിന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത മൃതദേഹം വൈകീട്ട് 5:30ഓടെ മേലാറ്റൂര്‍ എടയാറ്റൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
കഴിഞ്ഞ 13നാണ് പിതൃസഹോദരന് മുഹമ്മദ്, ഷഹീനെ തട്ടിക്കൊണ്ടുപോയി പുഴയില്‍ എറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."