HOME
DETAILS

വധശ്രമം: കന്യാസ്ത്രീയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം

  
backup
August 30 2018 | 19:08 PM

%e0%b4%b5%e0%b4%a7%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%95%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b5%81%e0%b4%9f%e0%b5%86

 


കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി അടുപ്പമുള്ളവര്‍ തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന, പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് അന്വേഷണസംഘം.
തന്നെ കൊല്ലാനായി ജലന്ധര്‍ ബിഷപ്പിന്റെ അടുത്ത അനുയായി ഫാദര്‍ ലോറന്‍സ് ചിറ്റുപറമ്പിലിന്റെ സഹോദരന്‍ തോമസ് ചിറ്റുപറമ്പില്‍ കുറവിലങ്ങാട് മഠത്തില്‍ ജോലി ചെയ്യുന്ന അസം സ്വദേശി പിന്റുവിനെ സമീപിച്ചെന്ന് കാണിച്ചാണ് കന്യാസ്ത്രീ കുറവിലങ്ങാട് പോലിസില്‍ പരാതി നല്‍കിയത്.
എന്നാല്‍, പരാതിയില്‍ അവ്യക്തതകളുണ്ടെന്നും ഇക്കാര്യത്തില്‍ പ്രാഥമികാന്വേഷണം നടത്തിവരികയാണെന്നും ബിഷപ്പിനെതിരായ പീഡനപരാതി അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ സുഭാഷ് അറിയിച്ചു.
പുതിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നാളുകള്‍ക്കു മുമ്പ് നടന്നതാണ്. നിരവധി തവണ മഠത്തില്‍ പോലിസ് സന്ദര്‍ശനം നടത്തിയപ്പോഴൊന്നും കന്യാസ്ത്രീ ഇത്തരമൊരു പരാതി ഉന്നയിച്ചിരുന്നില്ല. പുറത്ത് മറ്റാരോടെങ്കിലോ മാധ്യമങ്ങളോടോ ഇക്കാര്യം ഉന്നയിച്ചതായി അറിയില്ല. ഈ സാഹചര്യത്തില്‍ പരാതിയുമായെത്തിയത് എന്തിനാണെന്നറിയില്ല.
ഏതായാലും പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീയുടെയും അസം സ്വദേശി പിന്റുവിന്റെയും മൊഴിയെടുത്തിട്ടുണ്ട്. പരാതി നല്‍കാന്‍ വൈകിയത് സംബന്ധിച്ച് കന്യാസ്ത്രീ വ്യക്തമായ മറുപടി നല്‍കിയില്ല.
പിന്റുവിന്റെ ഫോണ്‍ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഫോണ്‍ പരിശോധന പൂര്‍ത്തിയായ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പരാതിയിലെ ആരോപണവിധേയനായ തോമസ് ചിറ്റുപറമ്പില്‍ മഠത്തിലെ സ്ഥിരം സന്ദര്‍ശകനാണ്.
ഇയാള്‍ 200 രൂപ നല്‍കിയതായി പിന്റു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എന്തിനു നല്‍കിയതാണെന്ന് കൂടുതല്‍ അന്വേഷണത്തിലൂടെയേ വ്യക്തമാവൂ. അതേസമയം, തെളിവുകളെല്ലാം ലഭിച്ചിട്ടും ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് നീണ്ടുപോവുകയാണ്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് ഇനിയും കടമ്പകളേറെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് മാത്രമേ പോലിസിന് മുന്നോട്ടുപോകാനാവൂ. കന്യാസ്ത്രീയുടെ പരാതിയില്‍ ആരോപണവിധേയനായ ആളിന് പറയാനുള്ളത് കേള്‍ക്കാനാണ് ജലന്ധറില്‍ പോയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയല്ലായിരുന്നു ഉദ്ദേശം.
ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മഠത്തില്‍ താമസിച്ചിട്ടുണ്ടെന്നും പീഡനം നടന്നുവെന്ന് പറയുന്ന ദിവസങ്ങളില്‍ മഠത്തില്‍ തങ്ങിയിട്ടില്ലെന്നുമാണ് ബിഷപ്പ് ആവര്‍ത്തിക്കുന്നത്.
ഈ സാഹചര്യത്തില്‍ മൊഴിയില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ച ശേഷം മാത്രമേ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കൂ. ബിഷപ്പിനെ ചോദ്യംചെയ്യുന്നതിന് കേരളത്തിലേക്ക് വിളിച്ചുവരുത്തണമോ അതോ ജലന്ധറിലേക്ക് പോകണമോ എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago