സര്‍ക്കാര്‍ ഭൂമിയില്‍ നശിക്കുന്ന തേക്ക് മരങ്ങള്‍ സംരക്ഷിക്കണമെന്ന്
കല്‍പ്പറ്റ: സര്‍ക്കാര്‍ ഭൂമിയില്‍ നശിക്കുന്ന തേക്ക് മരങ്ങള്‍ സംരക്ഷിക്കുക, പാഴ്മരങ്ങള്‍ക്ക് പോലും 18 ശതമാനം ജി.എസ്.ടി ചുമത്തിയത് പിന്‍വലിക്കുക, അനിയന്ത്രിതമായ വിദേശ മരങ്ങളും ഫര്‍ണിച്ചറുകളും ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കുക, മര വ്യവസായ മേഖലയുടെ തകര്‍ച്ച പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ മര വ്യവസായ വ്യാപാരികള്‍ അധികാരികളോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വനങ്ങളില്‍ പോലും വര്‍ഷങ്ങളായി തേക്ക് മരങ്ങള്‍ രോഗം ബാധിച്ച് ഉണങ്ങി നശിക്കുകയാണ്. ഇത്തരം മരങ്ങള്‍ മഴയും വെയിലുമേറ്റ് ദ്രവിച്ച് വീണ് നശിക്കുകയാണ്. ഇത്തരത്തില്‍ മറിഞ്ഞു വീണ പല ഇനം മരങ്ങളും നിരവധിയാണ്, കോടികളുടെ പൊതുമുതലാണ് ഇത്തരത്തില്‍ വര്‍ഷം തോറും നഷ്ടപ്പെടുന്നത്. വനം വകുപ്പിന്റെ ബാവലി, കുപ്പാടി ഡിപ്പോകളിലെ മരങ്ങള്‍ പോലും ലേലത്തിനെടുക്കാന്‍ ആളില്ലാതെ കെട്ടിക്കിടക്കുകയാണ്. മരങ്ങള്‍ ഉണങ്ങുന്നതിന് പഠനം നടത്താനും കാട്ടില്‍ വീണു കിടന്ന് നശിക്കുന്നവ ശേഖരിച്ച് ലേലം ചെയ്യാനും വനം വകുപ്പ് നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജയിംസ് അമ്പലവയല്‍ അധ്യക്ഷനായി. കെ.സി.കെ തങ്ങള്‍, ഒ.ഇ കാസിം, കെ.പി ബെന്നി, വി.ജെ ജോസ്, എ. സലിം, നാസര്‍, പി.വി മാത്യു, എന്‍.കെ സോമസുന്ദരന്‍, കെ.കെ രാജു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."