HOME
DETAILS
MAL
പ്രളയം: എം.പിമാര്‍ കേന്ദ്രമന്ത്രിയെ കണ്ടു
backup
August 30 2018 | 19:08 PM
ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് എം.പിമാരുടെ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടു. ദുരന്തത്തില്‍നിന്നു കരകയറുന്നതിനു വിദേശ സഹായങ്ങള്‍ സ്വീകരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ തടസം നില്‍ക്കരുതെന്നും സംഘം മന്ത്രിയോട് അഭ്യര്‍ഥിച്ചു.
ദുരിതാശ്വാസമായി കേരളത്തിനു പരമാവധി സഹായം നല്കുമെന്നു മന്ത്രി ഉറപ്പുനല്‍കി. രണ്ടാഴ്ചയ്ക്കകം കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ മന്ത്രിയെ കണ്ടത്. സഹായങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. ഇതില്‍ മുഖ്യമന്ത്രിയും കേന്ദ്ര വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."