ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍
ആലപ്പുഴ:ആര്യാട് ചെമ്പന്തറ കണ്ടകര്ണ ക്ഷേത്രത്തില്‍ മോഷണം നടത്തിയ ആളെ നോര്‍ത്ത് പൊലിസ് പിടികൂടി. ആലപ്പുഴ മുനിസിപ്പല്‍ കാഞ്ഞിരചിറ വാര്‍ഡില്‍ മാഞ്ചിറക്കല്‍ വീട്ടില്‍ പോക്കാലയില് വീട്ടില്‍ ഉണ്ണി (23) ആണ് പിടിയില്‍ ആയത്. കഴിഞ്ഞ 22ാം തിയതി ആണ് കേസിന് ആസ്പദമായ സംഭവം.
നാട്ടുകാരാണ് സംഭവം ആദ്യം അറിയുന്നതും പൊലിസില്‍ വിവരം അറിക്കുന്നതും. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാണിക്ക വഞ്ചികള്‍ പൊളിച്ചു പണം അപഹരിച്ച ശേഷം വഞ്ചികള്‍ കാട്ടില്‍ ഉപേക്ഷിച്ച നിലയിലും ക്ഷേത്രം പൊളിക്കാന്‍ ശ്രമിച്ച നിലയിലും ആയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍ നിന്നു മോഷണ വസ്തുക്കള്‍ പൊലിസ് പിടിച്ചെടുത്തു. ഇതിനു മുന്‍പും ഇതേ ക്ഷേത്രത്തില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.
മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്. നോര്‍ത്ത് സി.ഐ രാജ്കുമാര് ന്റെ നേതൃത്വത്തില്‍ എസ്.ഐ വിബിന് ദാസ്, സജീവ്, സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."