തവിഞ്ഞാലിനെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം
തലപ്പുഴ: തവിഞ്ഞാലില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കഴിഞ്ഞ ഒരു മാസത്തോളമായി പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടം വാഴുകയാണ്.
കണ്ണോത്തുമല, വരയാല്‍, തവിഞ്ഞാല്‍, 44 തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകള്‍ മാസങ്ങളായി തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ഇറങ്ങിയ കാട്ടാനക്കൂട്ടം മേലെ പുരക്കല്‍ സുമതി, തയ്യുള്ളതില്‍ കണരാന്‍, പടിപ്പുര ശശി, നമ്പൂരികണ്ടം സോമന്‍, കോലോത്ത് ജോര്‍ജ് എന്നിവരുടെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയും നശിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് ഭീതി വിതക്കുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികള്‍ വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധവും തുടര്‍ന്ന് മാനന്തവാടി ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ജനവാസ കേന്ദ്രത്തില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് സ്‌കൂളില്‍ പോകാനോ തൊഴിലാളികള്‍ക്ക് തൊഴില്‍ എടുക്കാനോ കഴിയാത്ത അവസ്ഥയാണ്.
പേര്യ, ബേഗൂര്‍ റയിഞ്ചുകളെ തമ്മില്‍ ബന്ദിപ്പിക്കുന്ന നാനൂറ് മീറ്റര്‍ ദൂരം വൈദ്യുതി കമ്പിവേലി സ്ഥാപിച്ചാല്‍ പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ കഴിയും. ഇതിന് വനം വകുപ്പ് തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."