കോണ്‍ഗ്രസിനെ കുത്തി സുധീരന്റെ പോസ്റ്റ്: രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് 'ദാനം'ചെയ്തത് നേതൃത്വത്തിന്റെ വിവേകശൂന്യതയെന്ന് വീണ്ടും ഓര്‍മപ്പെടുത്തല്‍
തിരുവനന്തപുരം: ചെന്നിത്തലയെ കുത്തി വി.എം. സുധീരന്റെ ഫേസ് ബുക്ക് പോസ്റ്റ്. രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക്
'ദാനം'ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിവേകശൂന്യതയായിരുന്നുവെന്ന് വീണ്ടും ഓര്‍മപ്പെടുത്തിയിരിക്കുകയാണ് വി.എം സുധീരന്. ഫേസ് ബുക്കിലാണ് സുധാരന്റെ കുറിപ്പ്.
ജോസ് കെ.മാണി യു.ഡി.എഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു. ഇത്തരുണത്തില്‍ പഴയ ഒരു കാര്യം ഓര്‍മപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്.
കോണ്‍ഗ്രസിന് തികച്ചും അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാര്‍ട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നേതൃത്വത്തിന്റെ വിവേകശൂന്യവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാന്‍ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.
കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ഉത്തമ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് എന്റെ വിയോജിപ്പിന്റെ ഭാഗമായി യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. എന്റെ നിലപാട് തീര്‍ത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."