സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു: കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി
ന്യൂഡല്‍ഹി: ഒടുവില്‍ വിദ്യാലയങ്ങള്‍ തുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മാസങ്ങള്‍ നീണ്ട അടച്ചിടല്‍ മൂലമുണ്ടായ അധ്യയന നഷ്ടത്തിന് ഘട്ടം ഘട്ടമായി പ്രതിവിധി കണ്ടെത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. അണ്‍ലോക്ക് നാലിന്റെ ഭാഗമായി സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്നും അത് പ്രോത്സാഹിപ്പിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ഒമ്പതാം ക്ലാസു മുതല്‍ 12 വരെയുളള ക്ലാസുകള്‍ മാത്രമായിരിക്കും ഈ ദിനങ്ങളില്‍ ആരംഭിക്കുക. അതും കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് അനുമതി നല്‍കുന്നത്.
സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കര്‍ച്ചീഫ് ഉപയോഗിച്ചോ ടിഷ്യു ഉപയോഗിച്ചോ മുഖം മറയ്ക്കുന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ തമ്മില്‍ ആറടി അകലം പാലിക്കണം, ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം, പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."