സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിന് മുകളില്‍ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന കുത്തനെ കുറഞ്ഞതിനുപിന്നാലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുന്നു. 12 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റിവ് ആകുകയാണ്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു മുകളിലെത്തി. അഞ്ചിന് താഴെ നിര്‍ത്താനായിരുന്നു ആരോഗ്യവകുപ്പിന്റെ ശ്രമം. എന്നാല്‍, പരിശോധന കുത്തനെ കുറഞ്ഞതിനാലാണ് പോസിറ്റിവിറ്റി നിരക്കും പിടിതരാതെയായത്. കൂടുതല്‍ ഇടങ്ങളിലേക്ക് സമൂഹവ്യാപനം ഉണ്ടായോയെന്ന് പരിശോധന കുറഞ്ഞതോടെ കണ്ടെത്താനും കഴിയുന്നില്ല. ഇന്നലെ സംസ്ഥാനത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.12 ശതമാനമായാണ് ഉയര്‍ന്നത്. പരിശോധനകള്‍ കുറയുന്നതോടെ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി അനുമാനിക്കാന്‍ കഴുയുന്നില്ലെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശമ്പളം കട്ട് ചെയ്യുകയും റിസ്ക് അലവന്‍സ് നല്‍കാതിരിക്കുകയും ചെയ്തതിനാല്‍ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചതായും സൂചനയുണ്ട്. പ്രതിദിന പരിശോധന 50,000 ആയി ഉയര്‍ത്തുമെന്നായിരുന്നു ശനിയാഴ്ച മുഖ്യമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍, ഞായറാഴ്ച ഉച്ച മുതല്‍ തിങ്കളാഴ്ച ഉച്ചവരെ നടന്ന പരിശോധനകളുടെ എണ്ണം 20,215 മാത്രമായിരുന്നു. ഇന്നലെ 37,264 സാംപിളുകളാണ് പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."