ഹോമിയോ മരുന്ന് വിവാദത്തില്‍ ആരോഗ്യ മന്ത്രി; അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ല
തിരുവനന്തപുരം: ഹോമിയോ മരുന്നു കഴിച്ചാല്‍ കൊവിഡ് കുറയുമെന്ന തന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
അശാസ്ത്രീയമായതു ചെയ്യാന്‍ താന്‍ പ്രേരിപ്പിക്കില്ല. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഹോമിയോ, ആയൂര്‍വേദത്തില്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞപ്പോള്‍ അതു നല്‍കിക്കൊള്ളാനാണ് താന്‍ പറഞ്ഞത്. അല്ലാതെ കൊവിഡ് ചികിത്സിക്കാനല്ല മരുന്നെന്നും മന്ത്രി പറഞ്ഞു. ഹോമിയോ വിഭാഗത്തിന്റെ പഠനം ശരിയോ തെറ്റോ എന്നു പറയാന്‍ താന്‍ ആളല്ല. എന്നാല്‍ പരീക്ഷിച്ച് തെളിയിച്ചു കഴിഞ്ഞാല്‍ മാത്രമേ മരുന്നുകള്‍ ഫലപ്രദം എന്നു പറയാന്‍ കഴിയൂ.
ആരോഗ്യ വിഭാഗങ്ങള്‍ തമ്മില്‍ തല്ലരുത്. സംയുക്ത ചികിത്സ നടത്തേണ്ട സമയമാണിപ്പോള്‍. കൊവിഡ് വലിയ തോതില്‍ പടരാന്‍ സാധ്യത ഉള്ള നാളുകള്‍ ആണ് ഇനിയുള്ളത്.
അലോപ്പതി വിഭാഗത്തിന്റെയും ആയുഷ് വകുപ്പിന്റെയും കാര്യങ്ങള്‍ നോക്കാന്‍ തനിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."