പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
കാഞ്ഞങ്ങാട്: പടിഞ്ഞാറെക്കരയില്‍ റോഡരികിലെ കുടിവെള്ള പൈപ്പ് പൊട്ടി നൂറുകണക്കിനു ലിറ്റര്‍ വെള്ളം ദിവസങ്ങളായി പാഴാകുന്നു. കടുത്തവേനലില്‍ കുടിവെള്ളത്തിനായി നാടു കേഴുമ്പോഴാണ് ഇങ്ങിനെ വെള്ളം പാഴാകുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ആദ്യം പൈപ്പ് പൊട്ടിയപ്പോള്‍ തന്നെ നാട്ടുകാര്‍ ജലവകുപ്പ് അതോറിറ്റിയിലെ ജീവനക്കാരെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച ശരിയാക്കാമെന്നായിരുന്നു ജലവകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കിയിട്ടില്ല.
ഉദ്യോഗസ്ഥര്‍ ആരുമെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്ലാസ്റ്റിക് മൂടിയും മറ്റുമിട്ട് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞിട്ടുണ്ട്. എന്നാല്‍ വീടുകളിലേക്ക് ജലവിതരണം നടക്കുന്ന സമയത്ത് ശക്തിയായി ഇതില്‍നിന്ന് വെള്ളം ചീറ്റുന്നുണ്ട്.
കുടിവെള്ളം കിട്ടാക്കനിയാകുമ്പോള്‍ ഇങ്ങിനെ നൂറുകണക്കിനു ലിറ്റര്‍ വെള്ളം വെറുതേ പാഴാക്കി കളയുന്നത് ജലവിഭവ വകുപ്പിന്റെ അനാസ്ഥ കാരണമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉപ്പുവെള്ളവും കലക്കവെള്ളവും കാരണം പടിഞ്ഞാറെക്കര, അതിഞ്ഞാലിലെ ചില ഭാഗങ്ങളില്‍ നാട്ടുകാരുടെ കുടിവെള്ളത്തിന് ഏക ആശ്രയം ജല വിഭവവകുപ്പിന്റെ ജലവിതരണം മാത്രമാണ്.
അതിലൊരു പൈപ്പാണ് ദിവസങ്ങളായി പൊട്ടി ജലം പാഴാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."