HOME
DETAILS
MAL
ഇന്ത്യന്‍ സൈനികര്‍ നിയന്ത്രണരേഖ കടന്നെന്ന് ചൈന
backup
September 09 2020 | 00:09 AM
ബെയ്ജിങ്: പാങ്കോങ്ങില്‍ ഇന്ത്യന്‍ സൈനികര്‍ നിയമവിരുദ്ധമായി യഥാര്‍ഥ നിയന്ത്രണരേഖ മുറിച്ചുകടന്നതായി ചൈന.
അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കാന്‍ ഇന്ത്യന്‍ സൈനികര്‍ ആകാശത്തേക്ക് മുന്നറിയിപ്പു വെടി വച്ചെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് ചൈനയുടെ അതിര്‍ത്തി സൈനികര്‍ ഇതിനെതിരായ നടപടികള്‍ സ്വീകരിച്ചെന്ന് ചൈനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് സൈനിക വക്താവ് ഴാങ് ഷുയ്ലി പറഞ്ഞു. എന്നാല്‍ ചൈന എന്തു നടപടികളാണ് സ്വീകരിച്ചതെന്നു വ്യക്തമല്ല. അവര്‍ വെടിവയ്പ് നടത്തിയോയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
സമുദ്രനിരപ്പില്‍ നിന്ന് 5,500 മീറ്റര്‍ ഉയരത്തിലുള്ള റെസാങ് ലായില്‍ ഇന്ത്യ-ചൈന സേനകള്‍ മുഖാമുഖം യുദ്ധസജ്ജരായി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."