ബാലഭാസ്‌കറിന്റെ മരണം: നാലുപേര്‍ക്ക് നുണപരിശോധന
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, അപകടം ആസൂത്രിതമാണെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബി എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക. ബാലാഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമായിരുന്നോ, അതില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്നതാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയും സ്വര്‍ണക്കടത്ത് തുടങ്ങിയിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവര്‍ അര്‍ജുനെ മറയാക്കി സ്വര്‍ണക്കടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."