ഏഴു വയസുകാരന്റെ കൊലപാതകം: അമ്മക്കെതിരേ കേസെടുക്കില്ല
തൊടുപുഴ: കുമാരമംഗലത്ത് യുവതിയുടെ കാമുകന്റെ മര്‍ദനമേറ്റ് ഏഴ് വയസുകാരന് അതിദാരുണമായി മരിച്ച സംഭവത്തില്‍ അമ്മക്കെതിരേ കേസുണ്ടാകില്ല. കേസില്‍ സംശയമുള്ള എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയുടെ മൊഴി വീണ്ടും എടുത്തതായും തൊടുപുഴ ഡിവൈ.എസ്.പി പറഞ്ഞു. എന്നാല്‍ ഈ മൊഴിയുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലിസ് തയാറായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചേര്‍ത്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലിസ്.
യുവതിയെ ഇടുക്കിയിലെ കുടുംബശ്രീയുടെ സംരക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നര വയസുള്ള ഇളയകുട്ടി അമ്മൂമ്മയോടൊപ്പമാണ് നിലവില്‍ കഴിയുന്നത്. കുട്ടിയുടെ മരണത്തിന് പിന്നാലെ തളര്‍ന്ന യുവതി മാനസിക നില വീണ്ടെടുത്തതോടെയാണ് പൊലിസ് വീണ്ടും മൊഴിയെടുത്ത്. അതേസമയം അമ്മക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്.
കേസില്‍ അന്വേഷണം നടക്കുകയാണെന്നും നിലവില്‍ അത്തരത്തിലുള്ള യാതൊരു സാഹചര്യവുമില്ലെന്നാണ് പൊലിസിന്റെ ആവര്‍ത്തിച്ചുള്ള മറുപടി.
മാര്‍ച്ച് 27ന് അര്‍ധ രാത്രിയിലാണ് അമ്മയുടെ കാമുകനായ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദ് ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിക്കുന്നത്.
തലയോട്ടി തകര്‍ന്ന് ഗുരുതര പരുക്കേറ്റ കുട്ടി ഏപ്രില്‍ ആറിന് രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."