ഐ.എസ് ബന്ധം: റിയാസ് അബൂബക്കര്‍ റിമാന്‍ഡില്‍
കൊച്ചി: കാസര്‍കോട് ഐ.എസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറെ (28) ഈ മാസം 29വരെ എറണാകുളം എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്തു. തീവ്രവാദ പ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തി എന്ന കുറ്റം ആരോപിച്ചാണ് കഴിഞ്ഞദിവസം ഇയാളെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്്. റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ നല്കിയ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
ചൊവ്വാഴ്ച വൈകുന്നേരമാണ് എന്‍.ഐ.എ റിയാസിനെ കോടതിയില്‍ ഹാജരാക്കിയത്. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന സഹ്റാന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പിന്തുടര്ന്നിരുന്ന ആളാണ് റിയാസെന്ന് എന്‍.ഐ.എക്ക് തെളിവുകള്‍ ലഭിച്ചതായാണ് വിവരം. എന്നാല്‍ ശ്രീലങ്കന്‍ സ്ഫോടനവുമായി റിയാസിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ എന്‍.ഐ.എ.ക്ക് ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്. 2015 മുതല്‍ കേരളത്തില്‍ നിന്ന് യുവാക്കളെ ഐ.എസില്‍ ചേര്‍ക്കാന്‍ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ത്താണ് റിയാസിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."