നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നെന്ന് പരാതി
വേങ്ങര: കിളിനക്കോട് മലയില്‍ രൂക്ഷമായ പ്രകൃതി ചൂഷണത്തിനിടയാക്കുന്ന കരിങ്കല്‍ ക്വാറി ക്രഷറുകള്‍ക്കെതിരേ പരാതിപ്പെട്ട സംരക്ഷണ സമിതി പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കുന്നുവെന്ന് ആരോപണം. സമിതിയംഗം ദലിത് ലീഗ് പ്രവര്‍ത്തകന്‍ കപ്രാട്ടു പടിക്കല്‍ ഉണ്ണികൃഷ്ണനെ കഴിഞ്ഞ ദിവസം ക്വാറിയുടമകളുടെ പ്രതിനിധികള്‍ മര്‍ദിച്ചിരുന്നു. ഇരു വിഭാഗത്തില്‍ നിന്നുമായി ഏതാനും പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
പ്രദേശത്തെ നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്വാറി പ്രവര്‍ത്തനം കാരണം തകര്‍ച്ച നേരിട്ടിട്ടുണ്ട്. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ ഉന്നയിച്ചിട്ടും ഫലപ്രദമായ നടപടികള്‍ ഉണ്ടായിട്ടില്ല. കള്ളക്കേസുകളും ആക്രമണങ്ങളും തുടരുന്ന പക്ഷം വിവിധ പ്രതിഷേധങ്ങള്‍ക്ക് പദ്ധതിയിട്ടതായി ഭാരവാഹികളായ യു.എം ഹംസ, എം അബ്ദുല്‍ ലത്തീഫ്, പുള്ളാട്ട് ശംസുദ്ദീന്‍, യു.പി അബൂബക്കര്‍, യു.എം അബ്ദുറഷീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."