HOME
DETAILS
MAL
വ്യാജ സൂപ്പര്‍ഫാസ്റ്റ്; നടപടി വേണം
backup
July 21 2016 | 23:07 PM
പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ മിഴി അടഞ്ഞു കിടക്കുന്ന സോളാര്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കാനും ദേശീയപാതയില്‍ വ്യാജ സൂപ്പര്‍ ഫാസ്റ്റ് സ്റ്റിക്കര്‍ പതിച്ച് പകല്‍ കൊള്ള നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി സെക്രട്ടറിയേറ്റ് യോഗം ആവശ്യപെട്ടു. ഡോ. അബ്ദുറസാഖ് സുല്ലമി അധ്യക്ഷനായി. സെക്രട്ടറി ടി.ടി അബ്ദുറഷീദ്, കാപ്പന് ജബ്ബാര്‍, കുഞ്ഞാമു, എ.ടി ഹംസ, ഇ.ടി ഉമ്മര്‍, കാട്ടേരി സൈതലവി, അബ്ദുറഹ്മാന്, അബ്ദുല്‍ അലി സംസാരിച്ചു. അഴുക്കുചാലുകള്‍ ശുചീകരിക്കാന്‍ അടിയന്തിര കര്‍മപദ്ധതി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."