HOME
DETAILS
MAL
ആറന്മുള പീഡനം; ആംബുലന്‍സ് 13 മണിക്കൂര്‍ വൈകി; ആരോഗ്യ വകുപ്പിനെതിരേ വീണ ജോര്‍ജ് എം.എല്‍.എ
backup
September 09 2020 | 19:09 PM
തിരുവല്ല: ആറന്മുളയില് കോവിഡ് ബാധിത ആംബുലന്‍സില്‍ പീഡപ്പിക്കപ്പെട്ട സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ വീണ ജോര്‍ജ് എം.എല്‍.എ.
രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയത് 13 മണിക്കൂര്‍ വൈകിയാണെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 9.47 നാണ് പെണ്‍കുട്ടിയുടെ കോവിഡ് ഫലം പോസിറ്റീവാണെന്ന് വ്യക്തമായത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ വാഹനമെത്തിയത് രാത്രിയാണെന്നും വീണ ജോര്‍ജ് പറഞ്ഞു.
വീഴ്ച സംഭവിച്ചത് ആരുടെ ഭഗത്തുനിന്നായാലും അന്വേഷിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ എങ്ങനെ ആംബുലന്‍സില്‍ ഡ്രൈവറായെന്നത് നിസാരമായി കാണാന്‍ കഴിയില്ലെന്നും വീണ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."