ആലുവയെ കരകയറ്റാന്‍ 350 കിലോമീറ്റര്‍ താണ്ടി പ്രവാസികളെത്തി
ആലുവ: മഹാപ്രളയ ദുരന്തത്തില്‍ നിന്നും ആലുവയെ കരകയറ്റാന്‍ 350 കിലോമീറ്റര്‍ ദൂരം താണ്ടിയെത്തി പ്രവാസികളായ കാസര്‍കോഡിന്റെ മക്കള്‍. മരുഭൂമിയില്‍ എല്ല് മുറുകെ പണിയെടുത്ത് നാട്ടില്‍ ബലിപെരുന്നാള്‍ അവധിക്കെത്തിയ കാസര്‍കോട് കാഞ്ഞങ്ങാട് ബദരിയ നഗറിലെ ചെറുപ്പക്കാരാണ് ആലുവ നഗരത്തിലേയും സമീപപ്രദേശങ്ങളിലെയും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാനായി എത്തിയത്. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കും നല്‍കാനുള്ള ഭക്ഷ്യവസ്തുക്കളും ഇവര്‍ ആലുവ യിലേക്കുള്ള വരവില്‍ കരുതിയിരുന്നു.
ഏറ്റവും നിര്‍ധനരായ കുടുംബങ്ങളില്‍ ഇവ എത്തിക്കുകയും ചെയ്തു. ആലുവ ജലശുദ്ധീകരണശാല താഴെയുള്ള വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ശുചീകരണ പ്രവര്‍ത്തനം ഇന്നലെ നടന്നത്. ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ യുവാക്കള്‍ സമസ്ത കേരള സുന്നി ഫെഡറേഷന് (എസ്.കെ.എസ്.എസ്.എഫ്) വിഖായ പ്രവര്‍ത്തകരാണ് യു.എ.ഇയിലെ പ്രവാസിയായ ഷെരീഫ് ഉസ്മാന് ഇവരെ നയിക്കുന്നത്.
എച്ച്. ഹാരിസ് (ബഹ്റൈന്‍), കെ.ഉസ്മാന് (ഖത്തര്‍) എ.വി മുഹമ്മദ് അഷ്ക്കര്‍ (കുവൈറ്റ്) വി. ജാബീര്‍ ( ഇന്റീരിയല്‍ ഡിസൈനര്‍ ) എന്നിവരും സംഘത്തിലുണ്ട്. ഇവരിലെ ഭൂരിഭാഗം പേരും സെപ്തംബര്‍ അഞ്ചിന് മുമ്പായി തിരിച്ച് വിദേശത്ത് പോകേണ്ടവര്‍ ആണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."