'ചൗക്കിദാര്‍ ചോര്‍ ഹേ'- മുദ്രാവാക്യം ഏറ്റുപിടിച്ച് കുഞ്ഞുങ്ങള്‍, ചിരിച്ചും തിരുത്തിയും പ്രിയങ്കയും
അമേത്തി: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രധാന ആയുധം. ഏറെ ശ്രദ്ധേയമായ ഈ മുദ്രാവാക്യം ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഒരുപറ്റം കുട്ടികള്‍ പ്രിയങ്കാ ഗാന്ധിക്കു മുന്നില്‍ ഈ മുദ്രാവാക്യം വിളിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അവര്‍ക്കൊപ്പം ചിരിതൂകി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമുണ്ട്. പ്രിയങ്ക എത്തിയതിന്റെ ആവേശത്തില്‍ കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് വിളിക്കുകയായിരുന്നു. രാഹുല്‍ മത്സരിക്കുന്ന അമേത്തിയിലാണ് സംഭവം. മണ്ഡലത്തിലെത്തുന്ന പ്രിയങ്കയെ കാണാന്‍ കുട്ടികള്‍ മണിക്കൂറുകളായി കാത്തിരിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൗകിദാര്‍ ചോര്‍ ഹേ എന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കുട്ടികള്‍ മുദ്രാവാക്യം മുഴക്കി. എന്നാല്‍, അങ്ങനെ വേണ്ടെന്നും നല്ല മുദ്രാവാക്യങ്ങള്‍ മാത്രം മതിയെന്നും പ്രിയങ്ക കുട്ടികളെ ഉപദേശിക്കുന്നുമുണ്ട്.
അതേസമയം, കുട്ടികള്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ അത് ആസ്വദിക്കുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സ്മൃതി ഇറാനി ഉള്പെടെയുള്ളവര് ഇതിനെതിരെ രംഗത്തെത്തി. പ്രിയങ്ക കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."