HOME
DETAILS
MAL
ഫോണ്വിളിക്കരുത്... മന്ത്രി തോമസ് ഐസകിന്റെ അഭ്യര്‍ഥന
backup
September 09 2020 | 19:09 PM
തിരുവനന്തപുരം: ചെറിയ ശ്വാസംമുട്ടലുണ്ടെന്നും ദയവായി ഫോണ്‍ വിളികള്‍ ഒഴിവാക്കണമെന്നും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള മന്ത്രി ടി.എം തോമസ് ഐസക്.
ഫോണ്‍ എടുത്ത് സംസാരിക്കാന്‍ സാധിക്കില്ല. അത്യാവശ്യമെങ്കില്‍ മെസേജ് അയച്ചാല്‍ മതിയെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകള്‍ നേരാനുമായി ധാരാളം സുഹൃത്തുക്കള്‍ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദപ്പെട്ടിട്ടുണ്ട്. പ്രമേഹം അല്പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നുവെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."