ശുചീകരണം നടത്തി ഭരണസമിതിയും ജീവനക്കാരും മാതൃകയായി
നടുവണ്ണൂര്‍: ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും എറണകുളത്തെ പറവൂരിനടുത്ത് പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫിസും അങ്കണവാടിയും വീടുകളും ശുചീകരിച്ചു.
പെരിയാര്‍, ചാലക്കുടി നദികളാല്‍ ചുറ്റപ്പെട്ട് തൊണ്ണൂറ് ശതമാനം പ്രദേശത്തും വെള്ളം കയറി ഒന്‍പലത് പേര്‍ക്ക് ജീവഹാനിയും 20000 പേരോളം ക്യാംപുകളിലും കഴിയേണ്ടിവന്ന പുത്തന്‍വേലിക്കര പഞ്ചായത്തിന് ജില്ലയിലെ മറ്റ് സ്ഥലങ്ങളെ പോലെ പുറത്ത് നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുടെ സഹായം ഇല്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്.ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അടങ്ങുന്ന ഒരു ശുചിത്വ കര്‍മസേന രൂപീകരിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിനായി വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ഏറണാകുളം പറവൂര്‍ ഭാഗത്ത് പോകുന്നതിന് തീരുമാനിച്ചത്.
സംസ്ഥാനത്താദ്യമായാണ് ഒരു ഭരണസമിതി ഒന്നാകെ ജീവനക്കാരോടൊപ്പം ചേര്‍ന്ന് മറ്റൊരു ജില്ലയില്‍ പോയി ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും കൂടാതെ ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ പുല്ലരിക്കല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷൈമ, പ്രീതി ഉള്‍പ്പെടെ 28 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ശുചീകരണത്തിനാവശ്യമായ കയ്യുറകള്‍, ഗംബൂട്ടുകള്‍, മാസ്‌കുകള്‍, പ്രധിരോധ മരുന്നുകള്‍,പമ്പ് സെറ്റുകള്‍, ജനറേറ്റര്‍,ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം, ഗ്യാസ് സ്റ്റൗവ് തുടങ്ങി എല്ലാ സജീകരണങ്ങളോടെയാണ് സംഘം പുറപ്പെട്ടത്.
വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫിസാണ് ആദ്യ ദിനം ശുചീകരിച്ചത്. രാവിലെ എട്ട് മണി മുതല്‍ വൈകു ഏഴ് മണിവരെ കഠിന പ്രയത്‌നം നടത്തിയിട്ടാണ് ഓഫിസ് ശുചിയാക്കുന്നതിന് സാധിച്ചത്.
പുത്തന്‍വേലിക്കര പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടേയും ഭൂരിഭാഗം ജീവനക്കാരുടേയും വീടുകളില്‍ വെള്ളം കയറിയതിനാലും 23 ക്യാംപുകള്‍ നടത്തിക്കൊണ്ടുപോകേണ്ടതിനാലും ഓഫിസ് ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ കഴിയാതെ വിറങ്ങലിച്ച് നിന്ന ഭരണസമിതിക്കും ജീവനക്കാര്‍ക്കും വലിയ ആശ്വാസമായി പഞ്ചായത്തിന്റെ ശുചീകരണ പ്രവര്‍ത്തനം.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, സ്ഥലം എം.എല്‍.എ വി.ഡി.സതീശന്‍ സ്ഥലത്തെത്തി ഭരണ സമിതി അംഗങ്ങളേയും ജീവനക്കാരെയും അഭിനന്ദിച്ചു.
രണ്ടാമത്തെ ദിവസം രണ്ട് ടീമായി പിരിഞ്ഞ് പുത്തന്‍വേലിക്കര സെന്റര്‍ നമ്പര്‍ 42 അങ്കണവാടിയും അഞ്ച് വീടുകളും ശുചീകരിച്ചു.
ശുചീകരണത്തിന് പ്രസിണ്ടന്റ് യശോദ തെങ്ങിട, വൈസ് പ്രസിണ്ടന്റ് അച്ചുതന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ പല്ലരിക്കല്‍, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍,ഭരണ സമിതി അംഗങ്ങള്‍, സെക്രട്ടറി എല്‍.എന്‍. ഷിജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."