കെ.എസ്.ടി.എ കലക്ടറേറ്റ് മാര്‍ച്ച് നാളെ
മലപ്പുറം: സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്ക് കരുത്തു പകരുക, കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന വര്‍ഗീയ-കാവിവത്കരണങ്ങളെ ചെറുക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് നാളെ കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെ.എസ്.ടി.എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കലക്ടറുടെ വസതി പരിസരത്തു നിന്നാരംഭിക്കുന്ന മാര്‍ച്ച് എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, ഹയര്‍സെക്കന്ററി, വി എച്ച് എസ് സി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മാനേജര്‍മാരുടെ ശിക്ഷാധികാരം എടുത്തുകളയുക, സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുക, എല്ലാ വിദ്യാലയങ്ങളും ഹൈടെക്കാക്കുക ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബദറുന്നീസ, ജില്ലാ സെക്രട്ടറി ബേബി മാത്യു, ട്രഷറര്‍ ആര്‍ കെ ബിനു എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."