വാക്‌സിനേഷന്‍; രക്ഷിതാവില്‍ നിന്നുള്ള സമ്മതപത്രം വാങ്ങണം
ചങ്ങരംകുളം: കുട്ടികള്‍ക്കു വാക്‌സിന്‍ നല്‍കുന്നതു രക്ഷിതാവില്‍ നിന്നുള്ള സമ്മതപത്രത്തിന്റെയും ആരോഗ്യവകുപ്പില്‍ നിന്നുള്ള സുരക്ഷാപത്രത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നു കോക്കൂര്‍ സ്‌കൂള്‍ പി.ടി.എ തീരുമാനിച്ചു. ഡിഫ്തീരിയ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ പശ്ച്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പി ടി എ എക്‌സിക്യൂട്ടിവു യോഗത്തിലാണു തീരുമാനം. രോഗങ്ങളും വാക്‌സിനേഷനും സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും വാക്‌സിന്‍ എടുത്തവര്‍ക്കു പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലും രക്ഷിതാക്കളെ അറിയിച്ചു വേണം കുത്തിവെപ്പോ മരുന്നു വിതരണമോ ചെയ്യേണ്ടതെന്നു രക്ഷകര്‍തൃ യോഗത്തില്‍ തീരുമാനമായി. വാക്‌സിന്‍ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യുന്നതും ഏതു ചികിത്സ ചെയ്യണമെന്നതും രക്ഷിതാക്കളുടെ സ്വന്തം ഉത്തരവാദിത്തമാണ്.
പി ടി എ പ്രസിഡന്റ് പി എ അബ്ദുസ്സലാം അധ്യക്ഷനായി. പ്രദീപ് കുമാര്‍ മാസ്റ്റര്‍, പി.എസ് കൃഷ്ണന്‍, രവീന്ദ്രന്‍, സി.എല്‍ കൊച്ചുത്രേസിയ, മുജീബ് കൊക്കൂര്‍, സൂര്യന്‍ കൊഴിക്കര, കെ.വി ഹംസ, സി.ഐ നജീര്‍ അഹമ്മദ്, സൈനുദ്ദീന്‍ കടവല്ലൂര്‍, റീസാ പ്രകാശ്, രമേഷ് മടത്തുമ്പുറം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."