ജ്വല്ലറി നിക്ഷേപതട്ടിപ്പ്: ലീഗ് നേതൃത്വം വിളിച്ച യോഗം മാറ്റി
കാസര്‍കോട്: ജ്വല്ലറി നിക്ഷേപതട്ടിപ്പ് വിവാദത്തില്‍ എം.സി കമറുദ്ദീന് എം.എല്‍.എ ഇന്ന് പാണക്കാട്ട് എത്തി ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കും. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് ലീഗ് നേതൃത്വം എം.എല്‍.എയോട് വിശദീകരണം തേടുന്നത്.
എം.എല്‍.എക്കെതിരെ 14 കേസുകള്‍ കൂടി പൊലിസ് രജിസ്റ്റര്‍ ചെയ്തതോടെ ആകെ കേസുകള്‍ 29 ആയിട്ടുണ്ട്.
ഇപ്പോള്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് കമറുദ്ദീന്റെയും ജ്വല്ലറി എം.ഡി ടി.കെ പൂക്കോയ തങ്ങളുടേയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു.
അതേ സമയം കാസര്‍കോടു നിന്ന് എം.എല്‍.എയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും കൂടി പാണക്കാട്ടേക്കെത്തിയതോടെ ഇന്നു നടക്കേണ്ടിയിരുന്ന യോഗം മാറ്റിവെച്ചതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."