കെ.പി.എസ്.ടി.എ പ്രഥമ റവന്യു ജില്ലാ നേതൃത്വ പരിശീലന ക്യാംപ് നിലമ്പൂരില്‍
നിലമ്പൂര്‍: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രഥമ മലപ്പുറം റവന്യു ജില്ലാ നേതൃത്വ പരിശീലന ക്യാംപ് 23, 24 തീയതികളില്‍ നിലമ്പൂര്‍ മുതുകാട് ഭാരതമാത എ.യു.പി.സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 23ന് രാവിലെ പത്തിന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. 24ന് സമാപന സമ്മേളനം വണ്ടൂര്‍ എം.എല്‍.എ എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാംസ്‌കാരിക, സാഹിത്യ നായകന്‍മാര്‍ ക്ലാസുകള്‍ നയിക്കും. 17 ഉപജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300 ഓളം പ്രതിനിധികളും പങ്കെടുക്കും. പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുകയും അധ്യാപകര്‍ക്ക് മാസശമ്പളം നിഷേധിക്കുകയും ചെയ്യുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിനെതിരെയും പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ കര്‍മപരിപാടികളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യും. പാഠപുസ്തകങ്ങളുടെയും സ്‌കൂള്‍ യൂണിഫോമുകളുടെയും വിതരണം താളം തെറ്റിയിരിക്കുകയാണ്. ബി.ആര്‍.സികള്‍ അടച്ചുപൂട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 60 ശതമാനം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വന്ന ശേഷം ബാക്കിയുള്ള 40 ശതമാനം വിതരണം ചെയ്യാന്‍ നടപടിയായിട്ടില്ല. അധ്യാപക വിരുദ്ധ നിലപാടുമായി മുന്നോട്ട് പോയാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എ. ഗോപിനാഥ്, ടി.ടി. റോയ് തോമസ്, സി. ജയേഷ്, കെ. സന്തോഷ്, ജോസ് എബ്രഹാം, ഇ. ഉദയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."