HOME
DETAILS

പരിശോധനക്ക് ഡോക്ടര്‍ എത്തിയില്ല; ഗര്‍ഭിണി വീട്ടില്‍ പ്രസവിച്ചു: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ നവജാത ശിശു മരിച്ചു

  
backup
September 10 2020 | 06:09 AM

infant-baby-death-in-panur-issue111

പാനൂര്‍: പാനൂരില്‍ പരിശോധനക്ക് ഡോക്ടര്‍ എത്താത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലാണ് എട്ടു മാസം ഗര്‍ഭിണിയായ യുവതിക്ക് വീട്ടില്‍ പ്രസവിക്കേണ്ടി വന്നത്. തുടര്‍ന്ന് നവജാത ശിശു മരണപ്പെടുകയായിരുന്നു.

പാനൂര്‍ പൊലിസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടില്‍ തന്നെ പ്രസവം നടന്നിരുന്നു. ഉടന്‍ വീട്ടുകാര്‍ പാനൂര്‍ ഗവ.ആശുപത്രിയിലെത്തി ഡോക്ടറോട് വരാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്ന് വാക്കു തര്‍ക്കവും ബഹളവുമായി. പൊലിസും ഫയര്‍ ഫോഴ്‌സ് അധികൃതരും ബന്ധപ്പെട്ടിട്ടും ഡോക്ടര്‍ വീട്ടിലേക്ക് കൊവിഡ് നിയമങ്ങള്‍ ചൂണ്ടിക്കാട്ടി പോകാന്‍ തയ്യാറായില്ല. ഉടനെ സമീപത്തെ ക്ലിനിക്കില്‍ നിന്നും നഴ്‌സുമാര്‍ എത്തി പൊക്കിള്‍ കൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

സമീറയെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാനൂരില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ജീവനുപോലും വിലകല്‍പ്പിക്കാത്ത ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജനകീയവേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  37 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago