വരന് പിന്മാറിയതില് യുവതിയുടെ ആത്മഹത്യ: സീരിയല്‍ നടി മുങ്ങിയെന്ന്, അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
കൊല്ലം: പറഞ്ഞുറപ്പിച്ച വിവാഹത്തില്‍നിന്നു വരന് പിന്മാറിയതില് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിക്കെതിരേ അന്വേഷണം തുടങ്ങി പൊലിസ്. നടി ലക്ഷ്മി പ്രമോദാണ് ഒളിവില്‍ പോയത്. പ്രതി ഹാരീസിന്റെ സഹോദരന്റെ ഭാര്യകൂടിയാ ലക്ഷ്മിയുമായി ആത്മഹത്യ ചെയ്ത റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ സമൂഹമാധ്യമത്തില്‍ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്.
കൊട്ടിയം സ്വദേശിയായ റംസി കഴിഞ്ഞ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണു പരാതി.
മൂന്നു മാസം റംസി ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും. ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാരീസിന്റെ മാതാവിനെയും ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. ഇവരുടെ ഫോണും കസ്റ്റഡിയില്‍ എടുക്കും.
നടിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവില്‍ പോയതായും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലിസ് അറിയിച്ചു. കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."