HOME
DETAILS

ഗൊഗോയ് പരിഗണിക്കരുതെന്ന് ഹരജിക്കാരന്‍; ഹരജിക്കാരനെ നീക്കി ഗൊഗോയ്

  
backup
May 02 2019 | 19:05 PM

%e0%b4%97%e0%b5%8a%e0%b4%97%e0%b5%8b%e0%b4%af%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%97%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8


ന്യൂഡല്‍ഹി: അസമിലെ അനധികൃത പൗരന്‍മാരുടെ തടവുകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസ് പരിഗണിക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മാറി നില്‍ക്കണമെന്ന ഹരജിക്കാരന്‍ ഹര്‍ഷ് മന്ദറിന്റെ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ഷ് മന്ദറിനെ ഹരജിക്കാരന്റെ സ്ഥാനത്തുനിന്ന് ഒഴിവാക്കി. പകരം സുപ്രിംകോടതി ലീഗല്‍ സര്‍വീസിനെ ഹരജിക്കാരാക്കി. ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ അമിക്കസ് ക്യൂറിയായും നിയമിച്ചു.


തടവിലുള്ളവരെ എത്രയും പെട്ടെന്ന് നാടുകടത്തണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഗൊഗോയ് മാറിനില്‍ക്കണമെന്നാവശ്യപ്പെടാന്‍ കാരണം. ഗൊഗോയ് പിന്‍മാറണമെന്ന ഹര്‍ഷ് മന്ദറിന്റെ ഹരജി സ്വീകരിക്കാന്‍ സുപ്രിംകോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നെങ്കിലും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ച് ഹരജി സമര്‍പ്പിക്കാന്‍ അനുവദിച്ചു.


തന്റെ കേസ് സ്വയം വാദിക്കുകയാണെന്നും അഭിഭാഷകനെ ഒഴിവാക്കിയതായും ഹര്‍ഷ് മന്ദര്‍ കോടതിയെ അറിയിച്ചു. പേടികൂടാതെ എല്ലാം പറയാമെന്നും കടലാസിലേത് വായിക്കാതെ ഹൃദയത്തില്‍ നിന്ന് പറയാനും ഗൊഗോയ് മന്ദറിനോട് പറഞ്ഞു. തടവുകേന്ദ്രങ്ങളിലെ ദുരിതാവസ്ഥയും തടവുകാരുടെ ഭാവി പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടാനാണ് ഹരജി സമര്‍പ്പിച്ചതെന്ന് മന്ദര്‍ പറഞ്ഞു. തടവുകാരെ വിട്ടയയ്ക്കണമെന്നാണ് തന്റെ ആവശ്യം. എന്നാല്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനും ആയിരക്കണക്കിന് പേരെ ബലമായി നാടുകടത്താനുമുള്ള കാരണമായി കോടതി ഹരജിയെ മാറ്റിയെന്ന് ഹര്‍ഷ് മന്ദര്‍ പരാതിപ്പെട്ടു.


കേസില്‍ നിന്ന് മാറിനില്‍ക്കാന്‍ തനിക്കെതിരേ അസം സര്‍ക്കാര്‍ നിങ്ങളെ ഹരജിയുമായി അയച്ചതാണെന്നുപറഞ്ഞാന്‍ എങ്ങനെ നിഷേധിക്കുമെന്ന് ഗൊഗോയ് തിരിച്ചു ചോദിച്ചു. കേസില്‍ വാദം നടക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ കോടതി പല കാര്യങ്ങളും പറയും. അതിനെ ജഡ്ജിയുടെ അഭിപ്രായമായി കണക്കാക്കരുത്. ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അതിലാണ് ജഡ്ജിയുടെ അഭിപ്രായം ഉണ്ടാവുക. ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹരജിക്കാരന്റെ പ്രധാന ആവശ്യം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും പിന്നെയെങ്ങനെ വിധി പറഞ്ഞെന്ന് തീരുമാനിക്കാനാവുമെന്നും ഗൊഗോയ് ചോദിച്ചു.


നിങ്ങള്‍ നിങ്ങളുടെ ജഡ്ജിയെ വിശ്വസിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ ഘട്ടത്തില്‍ ചീഫ് ജസ്റ്റിസിനെ പിന്തുണച്ചു സംസാരിച്ച ജസ്റ്റിസ് സജ്ഞീവ് ഖന്ന ഉത്തരങ്ങള്‍ തേടിയാണ് തങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും ഉത്തരവിറക്കുന്നതുവരെ അഭിപ്രായങ്ങള്‍ മാറാമെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോഴും തന്റെ ഹരജി സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്നായിരുന്നു ഹര്‍ഷ് മന്ദറിന്റെ മറുപടി. കോടതി ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്ന് പറയുന്നത് എത്രത്തോളം ദോഷമുണ്ടാക്കുമെന്ന് നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു. താന്‍ വിവേചനപൂര്‍വമാണ് പെരുമാറുന്നതെന്ന് മനസിലുറപ്പിച്ചോയെന്നും ഗൊഗോയ് ചോദിച്ചു.


മാധ്യമങ്ങള്‍ അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു മന്ദറിന്റെ മറുപടി. അതിനനുസരിച്ചാണോ താന്‍ കേസില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഈ ഘട്ടത്തില്‍ അസം സര്‍ക്കാറിനുവേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, പിന്‍മാറണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി. സ്വയം പിന്‍മാറുന്നത് ഈ സംവിധാനത്തെ തകര്‍ക്കുമെന്നും അതിന് ആരെയും അനുവദിക്കില്ലെന്നും ആവര്‍ത്തിച്ച ചീഫ് ജസ്റ്റിസ് പിന്‍മാറണമെന്ന ഹരജി തള്ളി. ഹര്‍ഷ് മന്ദറിനെ ഹരജിക്കാരന്റെ പദവിയില്‍ നിന്ന് നീക്കാനും പ്രശാന്ത് ഭൂഷണെ അമിക്കസ് ക്യൂറിയാക്കാനും ഉത്തരവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago