ബോധവല്‍കരണത്തിനിടെയും മരണം: പ്രദേശവാസികള്‍ ഭീതിയില്‍
പെരിങ്ങത്തൂര്‍: പാനൂര്‍ നഗരസഭയിലെ പെരിങ്ങളം പ്രാഥമിക ആരോഗ്യ കേന്ദ്രം പരിധിയിലെ പുല്ലൂക്കരയില്‍ ഡിഫ്ത്തീരിയയെത്തുടര്‍ന്ന് ജാഗ്രത തുടരുന്നതിനിടയില്‍ പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചതോടെ പ്രദേശത്ത് ആശങ്ക പടരുന്നു.
പാനൂര്‍ നഗരസഭ പരിധിയിലെ മേക്കുന്ന് മത്തിപറമ്പിലാണ് പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചത്. മസ്തിഷ്‌കത്തിലുണ്ടായ അണുബാധയാണ് മരണ കാരണമായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡെങ്കി പനി ബാധിച്ച് ചികിത്സ നേടിയവരില്‍ കൂടുതലും വിദ്യാര്‍ഥികളായിരുന്നു.
പ്രദേശത്ത് പലയിനം പനി പടര്‍ന്നു പിടിക്കുന്നതിനിടെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തതാണ് രോഗം പടരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ ഡിഫ്തീരിയ ബാധിച്ച് പെരിങ്ങളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ വിദ്യാര്‍ഥി ആരോഗ്യ വകുപ്പ് അധികൃതരുടെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെയും ഇടപ്പെടലുകള്‍ മൂലം ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."