ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു; വിമാനത്താവളങ്ങള്‍ ഇന്ന് മുതല്‍ അടച്ചിടും
ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് ഒഡീഷയിലെയും പശ്ചിമബംഗാളിലെയും ആന്ധ്രപ്രദേശിലെയും തീരദേശമേഖലകളില്‍ അതീവ ജാഗ്രത. ഒഡീഷയിലെ തിരപ്രദേശങ്ങളില്‍നിന്ന് 11 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു. ഭൂവനേശ്വര്‍, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ ഇന്നുമുതല്‍ അടച്ചിടും. ഇവിടേയ്ക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഫോനി ഇന്ന് ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലെത്തുമെന്നാണ് കരുതുന്നത്. ആന്ധ്രാപ്രദേശിലും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കൊല്‍ത്തക്ക വിമാനത്താവളം നാളെ വൈകിട്ട് ആറുവരെയാണ് അടച്ചിട്ടിരിക്കുന്നത്. 102 തീവണ്ടികള്‍ റദ്ദാക്കിയതായി റയില്‍വേയും അറിയിച്ചു.
മൂന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കാലാവസ്ഥാ വകുപ്പ്, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് തുടങ്ങിയവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. നാശനഷ്ടങ്ങള്‍ തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളുമെടുക്കാന്‍ പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റ് ഇന്ന് കാലത്ത് എട്ടിനും പത്തിനുമിടയില്‍ ഒഡീഷയിലെ പൂരി ജില്ലയിലെത്തുമെന്നാണ് കരുതുന്നത്.
പൂരിയില്‍ നിന്നുള്ളവര്‍ക്ക് സുരക്ഷിത താവളങ്ങളിലേക്ക് മാറുന്നതിന് സൗകര്യമൊരുക്കാന്‍ ഇന്നലെ പ്രത്യേക ട്രയിനും ഏര്‍പ്പെടുത്തി. മേഖലയിലെ ഗര്‍ഭിണികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം ആയിരത്തിലധികം ഗര്‍ഭിണികളെ ആശുപത്രിയിലേക്ക് മാറ്റിയതായും സര്‍ക്കാര്‍ അറിയിച്ചു. പൂരിയെക്കൂടാതെ മറ്റു 13 ജില്ലകള്‍ക്കും ഒഡീഷ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് നാലിനാണ് ഫോനി ബംഗാള്‍ തീരത്തെത്തുമെന്ന് കരുതുന്നത്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനൊപ്പം മഴയുമുണ്ടാകും. കൊല്‍ക്കത്തയെയും ഫോനി ചുഴലിക്കാറ്റ് ബാധിക്കുമെങ്കിലും ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചിട്ടില്ല. ഫോനി ബാധിക്കുന്ന മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ എല്ലാ വിമാനക്കമ്പനികള്‍ക്കും വ്യാമയാന മന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്‍കി.
നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ 81 സംഘങ്ങളിലായി 4,000 പേരെയാണ് അടിയന്തിര സാഹചര്യം നേരിടാനായി ഒഡീഷയുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ഫോഴ്‌സിനെ വിന്യസിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."