യൂറോപ്പില്‍ സമയക്രമീകരണ സമ്പ്രദായം നിര്‍ത്തലാക്കുന്നു
ബ്രസല്‍സ്: വര്‍ഷത്തില്‍ രണ്ടു തവണ സമയം ഒരു മണിക്കൂര്‍ വീതം മുന്നോട്ടും പിന്നോട്ടും ക്രമീകരിക്കുന്ന രീതി യൂറോപ്യന്‍ യൂനിയന്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു. വസന്തകാലത്തും ശരത്കാലത്തുമായാണ് ഇ.യു അംഗരാജ്യങ്ങള്‍ ഒരു മണിക്കൂര്‍ നേരം മുന്നോട്ടും പിന്നോട്ടും ക്രമീകരിക്കുന്നത്. ഭൂരിഭാഗം യൂറോപ്യന്മാരും ഇതിന് എതിരായതിനെ തുടര്‍ന്നാണ് ഇതു നിര്‍ത്തലാക്കുന്ന കാര്യം യൂറോപ്യന്‍ യൂനിയന്‍ കമ്മിഷന് ആലോചിക്കുന്നത്. കമ്മിഷന് പ്രസിഡന്റ് ഴാങ് ക്ലൗഡ് ജങ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പുതിയ നിര്‍ദേശം നടപ്പാക്കണമെങ്കില്‍ ഇ.യുവില്‍ അംഗമായ 28 രാഷ്ട്രങ്ങളിലെയും ഭരണകൂടങ്ങളുടെയും അവിടങ്ങളില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളായ എം.ഇ.പിമാരുടെയും പിന്തുണ ആവശ്യമാണ്.
യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാന ഞായറാഴ്ച ഒരു മണിക്കൂര്‍ മുന്നോട്ടും ഒക്ടോബര്‍ മാസത്തെ അവസാന ഞായറാഴ്ച ഒരു മണിക്കൂര്‍ പിന്നോട്ടും മാറ്റി സമയം ക്രമീകരിക്കുന്നതു പതിവാണ്. 1980 മുതലാണ് ഈ രീതിക്കു തുടക്കമായത്. സൂര്യപ്രകാശം ലാഭിക്കുക (ഡേ ലൈറ്റ് സേവിങ്) എന്ന പേരിലാണ് ഈ സമ്പ്രദായം അറിയപ്പെടുന്നത്. ഊര്‍ജ ചെലവ് കുറക്കാമെന്നാണ് ഇതിനു കാരണമായി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."