'സുപ്രഭാതം' ബഹ്റൈന്‍ തല പ്രചരണ കാംപയിന് തുടക്കമായി
മനാമ: സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ തല വരിചേര്‍ക്കല്‍ കാംപയിന് തുടക്കമായി. മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ റൈയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്‍റ് ഹംസ അന്‍വരി മോളൂര്‍ സുപ്രഭാതം ഗവേണിംഗ് ബോഡി അംഗം കൂടിയായ അബ്ദുല്‍ ഹമീദ് വില്യാപ്പള്ളിയെ വരിചേര്‍ത്താണ് കാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ഇതോടനുബന്ധിച്ച് നേരത്തെ ഓണ്‍ലൈനില്‍ നടന്ന പ്രവര്‍ത്തകസമിതിയോഗം സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ കമ്മറ്റി ഭാരവാഹികളും വിവിധ പോഷക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
കാംപയിന്‍ ഭാഗമായി ബഹ്റൈനിലെ മുഴുവൻ ഏരിയകളിലും വരിക്കാരെ ചേര്‍ക്കാനുള്ള വിപുലമായ പദ്ധതികളാണ് യോഗം ആസൂത്രണം ചെയ്‌തിരിക്കുന്നത്.
വ്യാപകമായ പ്രചാരണം നടത്തി പ്രവാസികളുടെയും ബന്ധുക്കളുടെയും വീടുകളിൽ സുപ്രഭാതം പത്രം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാട്ടില്‍ വരിക്കാരായവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പത്രം സ്പോണ്‍സര്‍ ചെയ്യിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. ഇപ്രകാരം പരമാവധി വാര്‍ഷിക വരിക്കാരെയും സ്പോണ്‍സര്‍മാരെയും കണ്ടെത്താന്‍ ഏരിയാ കമ്മറ്റികള്‍ക്ക് കേന്ദ്രകമ്മറ്റിനിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രത്യേകം തയ്യാറാക്കിയ ഗൂഗിള്‍ ഫോം വഴി വരിക്കാരുടെയും ഏജന്‍റുമാരുടെയും വിലാസം ശേഖരിച്ച് ഇവ ഓഫീസിലെത്തിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ ലിങ്കും വിശദവിവരങ്ങളും ഏരിയാ ഭാരവാഹികള്‍ മുഖേനെ അതാതു പ്രദേശങ്ങളില്‍ വരിക്കാരാകുന്നവര്‍ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫോണ്‍- +973 3912 894, +973 3400 7356. റിപ്പോര്‍ട്ടര്‍: +973-33842672.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."