HOME
DETAILS
MAL
കള്ളവോട്ട് മുഖ്യമന്ത്രിയുടെ അറിവോടെ: മുല്ലപ്പള്ളി
backup
May 02 2019 | 20:05 PM
ന്യൂഡല്‍ഹി: കള്ളവോട്ട് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം വിഷയത്തില്‍നിന്നും ഒളിച്ചോടുന്നതിന് തെളിവാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കള്ളവോട്ട് മുഖ്യമന്ത്രിയുടെ അറിവോടെയാണന്ന് വ്യക്തമാണ്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് അട്ടിമറി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാകില്ലെന്നും അവ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ അസ്ഥിരപ്പെടുത്തുകയാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."