HOME
DETAILS

ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പ് അവസാനിച്ചു; ചാംപ്യന്‍സ് ലീഗില്‍ തീപാറും പോരാട്ടങ്ങള്‍

  
backup
September 01 2018 | 00:09 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a8%e0%b4%b1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa


സൂറിച്ച്: കായിക പ്രേമികള്‍ക്ക് ആവേശമുണര്‍ത്തി 2018-2019 ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങളുടെ ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പ് അവസാനിച്ചു. മൂന്ന് മരണഗ്രൂപ്പുകള്‍ വന്നതോടെ ഇക്കൊല്ലത്തെ പോരാട്ടങ്ങള്‍ കടുക്കുമെന്നതില്‍ സംശയമില്ല.
സ്പാനിഷ് കരുത്തരായ ബാഴ്‌സലോണക്കും പ്രീമിയര്‍ ലീഗ് ശക്തികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ലിവര്‍പൂളിനും മരണ ഗ്രൂപ്പുകള്‍ മറികടന്ന് വേണം ഇത്തവണ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍. കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിന് ഇത്തവണ ഗ്രൂപ്പ്ഘട്ടം കുറച്ചുകൂടി എളുപ്പമാണ്. കഴിഞ്ഞ കൊല്ലം ബാഴ്‌സലോണയുടെ ചാംപ്യന്‍സ് ലീഗ് കിരീട മോഹങ്ങള്‍ തല്ലിക്കെടുത്തിയ റോമയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ റയല്‍ നേരിടേണ്ട പ്രധാന എതിരാളികള്‍. ഗ്രൂപ്പ് ജിയില്‍ റയല്‍ മാഡ്രിഡ്, റോമ, സി.എസ്.കെ.എ മോസ്‌കൊ, വിക്ടോറിയ പ്ലാസെന്‍ എന്നീ ടീമുകള്‍ മാറ്റുരക്കും.അതേസമയം, റയല്‍ മാഡ്രിഡിന്റെ ചിരവൈരികളായ ബാഴ്‌സലോണക്ക് ഗ്രൂപ്പ് ബിയില്‍ ശക്തരായ ടോട്ടന്‍ഹാമിന്റെയും ഇന്റര്‍മിലാന്റെയും പരീക്ഷണം ഈ സീസണില്‍ നേരിടേണ്ടി വരും. ബാഴ്‌സലോണ, ടോട്ടന്‍ഹാം, പി.എസ്.വി എയ്‌ന്തോവന്‍, ഇന്റര്‍ മിലാന്‍ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ലിവര്‍പൂളും മരണ ഗ്രൂപ്പിലാണ്. ഫ്രഞ്ച് ചാംപ്യന്മാരായ പി.എസ്.ജി, ഇറ്റാലിയന്‍ കരുത്തരായ നാപോളി, റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് ലിവര്‍പൂള്‍. ചാംപ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൈക്കലാക്കിയ യുവന്റസിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കടന്നുവേണം അടുത്ത റൗണ്ടിലെത്താന്‍. ഗ്രൂപ്പ് എച്ചില്‍ വലന്‍സിയ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യങ് ബോയ്‌സ് എന്നിവരാണ് യുവന്റസിന് നേരിടേണ്ടവര്‍. സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിന് ഗ്രൂപ്പ് എയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടും മൊണാക്കോയും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  9 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  9 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  9 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  9 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  9 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  9 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  9 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  9 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  9 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

National
  •  9 days ago