മലബാര്‍ മാംഗോ ഫെസ്റ്റിന് തുടക്കം
നീലേശ്വരം: പടന്നക്കാട് കാര്‍ഷിക സര്‍വകലാശാല സ്റ്റുഡന്‍സ് യൂനിയന്റെ ആഭിമുഖ്യത്തിലുള്ള മലബാര്‍ മാംഗോ ഫെസ്റ്റ് കോളജ് അങ്കണത്തില്‍ തുടങ്ങി. മേളയോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക വിപണനമേള, വിവിധ തരം മത്സരങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
മുന്തിയ തരം മാങ്ങകളായ അല്‍ഫോന്‍സ, മൂവാണ്ടന്‍, നടേശാല, പ്രിയൂര്‍, നീലം, ഫിറങ്കിലഡുവ, സിന്ദൂരം കുറ്റിയാട്ടൂര്‍, മല്ലിക, ബംഗനപ്പള്ളി, മല്‍ഗോവ, ഇമാം പസന്ത്, ചക്കരക്കുട്ടി, കാലാപാടി, റുമാനി തുടങ്ങി പതിനേഴോളം വ്യത്യസ്ത മാമ്പഴങ്ങള്‍ ഇത്തവണ മാംഗോ ഫെസ്റ്റില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. കൂടാതെ വിവിധയിനം മാവിന്‍തൈകള്‍, പ്ലാവിന്‍തൈകള്‍, കപ്‌ളങ്ങ, പന്നിയൂര്‍ കുരുമുളക് തൈ, മുരിങ്ങ തൈ, സപ്പോട്ട, തെങ്ങിന്‍തൈ, വേപ്പിന്‍തൈ, കറിവേപ്പില തൈ എന്നിവയും വില്‍പനയ്ക്കുണ്ട്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, റെയ്ഡ് കോ, കളിമണ്‍പാത്ര സ്റ്റാള്‍ എന്നിവയും പ്രദര്‍ശന ഹാളില്‍ ഒരുക്കിയിട്ടുണ്ട്. മലബാര്‍ മാംഗോ ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍വഹിച്ചു.
കോളജ് അസോസിയേറ്റ്് ഡീന്‍ പി.ആര്‍. സുരേഷ് അധ്യക്ഷനായി. കാര്‍ഷിക സര്‍വകലാശാല കംപ്‌ട്രോളര്‍ ഇ.പി രാജ്‌മോഹന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡോ. കെ.എം ശ്രീകുമാര്‍, ഡോ. കെ.എന്‍ സതീശന്‍, നാളികേര മിഷന്‍ അസോസിയേറ്റ് ഡയരക്ടര്‍ ഡോ. ആര്‍. സുജാത, വസീം ഫജ്ല്‍, പി. വിജയകുമാര്‍, പി.വി സുരേന്ദ്രന്‍ അരുണ്‍ജോസ്, ഡോ. പി.കെ സജീഷ്, പി. അജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."