ഹൈവേ പൊലിസില്‍ നിന്നു പണം പിടികൂടി; പൊലിസുകാര്‍ക്കു സസ്പെന്ഷന്
കാസര്‍കോട്: ഹൈവേ പൊലിസ് സംഘത്തില്‍ നിന്നു വിജിലന്‍സ് സംഘം പണം പിടികൂടിയ സംഭവത്തില്‍ നാലു പൊലിസുകാര്‍ക്ക് സസ്പെന്ഷന്. ഹൈവേ പട്രോളിംഗ് സംഘത്തെ 21,030 രൂപയുമായി വിജിലന്‍സ് പിടികൂടിയ സംഭവത്തിലാണ് പൊലിസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആദൂര്‍ പൊലിസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്.ഐ എ.പി ബേഡു, ഡ്രൈവര്‍ ടി സജിത്ത് കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ടി രതീഷ്, എം.ടി രതീഷ് കുമാര്‍ എന്നിവരെയാണ് ജില്ലാ പൊലിസ് ചീഫ് തോംസണ്‍ ജോസ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 17നു പുലര്‍ച്ചെ 4.30ഓടെ ഉപ്പള നയാബസാറില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പൊലിസ് സംഘത്തില്‍ നിന്നുമാണ് ഇത്രയും വലിയ കൈക്കൂലി തുക വിജിലന്‍സ് പിടിച്ചെടുത്തത്. ഹൈവേ പട്രോളിംഗ് ചുമതലയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന് അവധിയായതിനാല്‍ പകരം എത്തിയതായിരുന്നു അഡിഷണല്‍ എസ്.ഐ എ.പി ബേഡു, കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി രഘുരാമന്, എസ്.ഐ രാംദാസ്, എ.എസ്.ഐ ശശിധരന് പിള്ള എന്നിവരുടെ സംഘമാണ് പണം പിടികൂടിയത്.
തഹസില്‍ദാര്‍ ശശിധര ഷെട്ടിയുടെ സാന്നിധ്യത്തില്‍ വിജിലന്‍സ് പണം ബന്തവസിലെടുക്കുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."