കോഴിക്കോട്, വയനാട് ജില്ലാ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ പടിയിറങ്ങി
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലാ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ അബ്ദുറഹ്മാന്‍ കീലത്ത് 34 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സര്‍വിസില്‍നിന്നു വിരമിച്ചു.
1984 ജൂലൈ 30ന് മട്ടന്നൂര്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം വിവിധ സ്‌കൂളുകളില്‍ സേവനം ചെയ്ത ശേഷം 2015 നവംബര്‍ 12നാണ് കോഴിക്കോട്, വയനാട് ജില്ലാ മുസ്‌ലിം വിദ്യഭ്യാസ ഇന്‍സ്‌പെക്ടരായി കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറേറ്റ് ഓഫിസില്‍ (ഡി.ഡി.ഇ) ചാര്‍ജെടുത്തത്.
കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മട്ടന്നൂര്‍ ഉപജില്ലാ ജനറല്‍ സെക്രട്ടറി, താമരശ്ശേരി വിദ്യഭ്യാസ ജില്ലാ ട്രഷറര്‍, ചെറുവത്തൂര്‍, കുന്ദമംഗലം, മുക്കം ഉപജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കുമാരനെല്ലൂര്‍ ആസാദ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍, ചെറുവണ്ണൂര്‍ ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലും അറബിക് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
അധ്യാപക ശാക്തീകരണത്തിനും വിദ്യാര്‍ഥികളുടെ മികവുകള്‍ വര്‍ധിപ്പിക്കുന്നതിനും തന്റേതായ പരിശ്രമങ്ങള്‍ നടത്തിയ ചാരിതാര്‍ഥ്യത്തോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കം കുമരനെല്ലൂര്‍ സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."