HOME
DETAILS
MAL
അലന്റെയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ; ആവശ്യം തള്ളി കോടതി
backup
September 11 2020 | 09:09 AM
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലന് ശുഹൈബും താഹ ഫസലും ഇന്ന് ജയില്മോചിതരാകാനിരിക്കെ ജാമ്യം റദ്ദാക്കാന്‍ നാടകീയ നീക്കവുമായി എന്‍.ഐ.എ. ജാമ്യത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.
ഹൈക്കോടതി ഇന്ന് പിരിഞ്ഞാല്‍ നാളെയും മറ്റന്നാളും അവധി ദിനങ്ങളാണ്. ഇതേ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഇന്ന് തന്നെ കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, ഇത് സീല്‍ വച്ച കവറില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നുമാണ് എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."