ഒന്‍പതുകാരിക്ക് പീഡനം: ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ പിടിയില്‍
കഴക്കൂട്ടം: ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനറും ചിത്രകലാ അധ്യാപകനുമായ പ്രതി അറസ്റ്റില്‍. ടെക്‌നോപാര്‍ക്കില്‍ ഗ്രാഫിക് ഡിസൈനറായ വിജയി(39) യെയാണ് തുമ്പ പൊലിസ് പിടികൂടിയത്. കഴക്കൂട്ടം തുമ്പ കരിമണലിലുള്ള ഫ്‌ളാറ്റില്‍ വച്ചാണ് ഏപ്രില്‍ 27ന് വിജയ് കുട്ടിയെ പീഡിപ്പിച്ചത്. ഫ്‌ളാറ്റില്‍ നടത്തിയ അവധിക്കാല ചിത്രരചനാ ക്ലാസിനെത്തിയതായിരുന്നു കുട്ടി. വാഹനാപകടത്തില്‍ പരുക്കേറ്റിരുന്ന വിജയ് മുറിവില്‍ മരുന്ന് പുരട്ടാന്‍ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് അമ്മ ശിശുക്ഷേമ സമിതിയിയെ സമീപിക്കുകയായിരുന്നു. സമിതി നടത്തിയ കൗണ്‍സിലിങിലും കുട്ടി പീഡന വിവരം പറഞ്ഞതോടെ കേസ് തുമ്പ പൊലിസിന് കൈമാറുകയായിരുന്നു. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."