HOME
DETAILS
MAL
കൊവിഡ് ബാധിതര്‍ക്കുള്ള ആംബുലന്‍സിന്റെ വാടക സംസ്ഥാനങ്ങള്‍ നിശ്ചയിക്കണമെന്ന് സുപ്രിംകോടതി
backup
September 12 2020 | 04:09 AM
ന്യൂഡല്‍ഹി: കൊവിഡ് ബാധിതരില്‍ നിന്ന് ആംബുലന്‍സുകാര്‍ അധിക വാടക ഈടാക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ വാടക നിശ്ചയിക്കണമെന്ന് സുപ്രിംകോടതി. ആംബുലന്‍സുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. കൊവിഡ് ബാധിതരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ ജില്ലകള്‍തോറും ആവശ്യത്തിന് ആംബുലന്‍സുകള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
രാജ്യത്ത് ആംബുലന്‍സുകളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ നേരത്തെ തന്നെ കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അത് പുതുക്കണം. അതനുസരിച്ചുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."