സ്കൂട്ടര്‍ കത്തിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍
ആര്യനാട്: ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര ചാരുംമൂട് തടത്തരികത്ത് വീട്ടില്‍ അന്‍ഷാ മുഹമ്മദിന്റെ സ്കൂട്ടര്‍ കത്തിച്ച കേസില്‍ അയല്‍വാസിയായ യുവാവ് റിമാന്‍ഡില്‍. ഉഴമലയ്ക്കല്‍ ചാരുംമൂട് തടത്തരികത്ത് വീട്ടില്‍ അഭിജിത്ത്(18)നെണ് ആര്യനാട് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് അയല്‍വാസിയായ അന്ഷാമുഹമ്മദിന്റെ വീട്ടിലുണ്ടായിരുന്ന സ്കൂട്ടര്‍ കത്തിച്ചത്. സംഭവ ദിവസം അന്‍ഷാ മുഹമ്മദിന്റെ സുഹൃത്തും അഭിജിത്തും തമ്മില്‍ അടിപിടിയായി. ഇത് പിടിച്ചുമാറ്റിയതിലെ വൈരാഗ്യമാണ് സ്കൂട്ടര്‍ കത്തിക്കുന്നതിന് കാരണമെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. ബൈക്ക് കത്തുന്നത് കണ്ട് പുറത്തേയ്ക്കിറങ്ങിയ വീട്ടുകാര്‍ സംഭവസ്ഥലത്തുനിന്നും ബൈക്ക് സ്റ്റാര്‍ട്ടാക്കി പോകുന്നതു കണ്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."