സിവില്‍ സപ്ലൈസ് ലൈസന്‍സ് നിര്‍ബന്ധമില്ല വ്യാപാരികള്‍ പരിശോധനാ ഉദ്യോഗസ്ഥരോട് സഹകരിക്കണം: ജില്ലാ കലക്ടര്‍
പാലക്കാട് : സിവില്‍ സ്‌പ്ലൈസ് വകുപ്പിന്റെ അംഗീകാരമുളള കേരള ഫുഡ് ഡീലേഴ്‌സ് ലൈസന്‍സും കേരള പള്‍സസ് ഡീലേഴ്‌സ് ലൈസന്‍സും കൈവശമില്ലാത്ത വ്യാപാരികള്‍ക്കെതിരെ നടപടിയുണ്ടാവിലെന്ന് ജില്ല കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ഓണക്കാലത്തെ കരിഞ്ചന്ത, പൂഴ്ത്തി വെയ്പ്പ് തുടങ്ങിയവയെ തുടര്‍ന്നുളള വിലക്കയറ്റം തടയാനായി ജില്ല കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് വ്യാപാരവ്യവസായികളോടാണ് ജില്ല കലക്ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം ജില്ലയില്‍ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ , തട്ടുകടകള്‍, ഭക്ഷ്യോത്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിങ്ങനെ ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനത്തിലൊ വില്‍പനയിലൊ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് 2006 ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്‌സ് ആക്ട് പ്രകാരമുളള ലൈസന്‍സ് ,രജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമായും എടുത്തിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. അല്ലാത്ത പക്ഷം കര്‍ശന ശിക്ഷ നടപടികള്‍ നേരിടേണ്ടി വരും .വ്യാപാരസ്ഥാപനങ്ങളിലെ വിലവിവരങ്ങള്‍, അളവു തൂക്കം, നികുതിയടവ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ വസ്തുതകളുമായി ബന്ധപ്പെട്ട് ലീഗല്‍ മെട്രോളജി, സിവില്‍സപ്ലൈസ്, ഭക്ഷ്യ സുരക്ഷ, വില്‍പന നികുതി,റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും വ്യാപാരികള്‍ സഹകരിക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.
പരിശോധന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആക്ഷേപകരമായ പ്രവര്‍ത്തനങ്ങളൊ, വീഴ്ച്ചകളൊ ശ്രദ്ധയില്‍ പെട്ടാല്‍ വ്യാപാരികള്‍ക്ക് പരാതിപെടാമെന്നും ജില്ല കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. 12 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റു വരവുളള ഭക്ഷ്യ വ്യാപാരികള്‍ ഒരു വര്‍ഷത്തേക്ക് 100 രൂപ ഫീസ് നല്‍കി രജിസ്‌ട്രേഷന്‍ എടുക്കണം. 12 ലക്ഷത്തിന് മേല്‍ വാര്‍ഷിക വിറ്റു വരവുളളവര്‍ ഫൂഡ് ബിസിനസ്സ് ഓപ്പറേറ്റേഴ്‌സ് ലൈസന്‍സ് ആണ് എടുക്കേണ്ടത്.
രജിസ്‌ട്രേഷനുളള അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസുകളിലും ലൈസന്‍സിനുളള അപേക്ഷകള്‍ അസിസ്റ്റന്റ് ഫൂഡ് സേഫ്റ്റി കമ്മീഷ്ണറുടെ ജില്ല ഓഫീസിലുമാണ് സമര്‍പ്പിക്കേണ്ടത്. വിശദവിവരം ംംം.ളീീറമെളല്യേ.സലൃമഹമ.ഴീ്.ശി, എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0491 2505081 ഓണക്കാലമാകുന്നതോടെ ചെക്ക് പോസ്റ്റുകളിലെ പരിശോധനക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന വ്യാപാരികളുടെ ആവശ്യം ഗ്രീന്‍ ചാനല്‍ സാവിധാനം വഴി പരിഹരിക്കുമെന്ന് ജില്ല കലക്ടര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. ജില്ലയിലെ പാചക വാതക വിതരണം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. കോയമ്പത്തൂരില്‍ നിന്ന് സിലിണ്ടറുകള്‍ സുഗമമായി എത്തിക്കാന്‍ വഴിയൊരുക്കണമെന്ന ഇന്ത്യന്‍ ഓയില്‍ കമ്പിനി ഏജന്‍സികളുടെ ആവശ്യവും യോഗത്തില്‍ പരിഗണിക്കപ്പെട്ടു.
യോഗത്തില്‍ ജില്ല സപ്ലൈ ഓഫീസര്‍ ബി.ടി അനിത, സിവില്‍ സപ്ലൈസ് സീനിയര്‍ സൂപ്രണ്ട് ദാക്ഷായണി കുട്ടി, വ്യാപാര-വ്യവസായ ഏകോപന സമിതി ജി്ല്ല സെക്രട്ടറി ഹബീബ്, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി ബാലകൃഷന്‍, പാചകവാതക വിതരണ ഏജന്‍സി പ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."