കണ്ടങ്കേരി പാടത്തെ നെല്ല് സംഭരണം തടസപ്പെട്ടു
മാന്നാര്‍: മാന്നാര്‍ പടിഞ്ഞാറ് പാടത്തെ നെല്ല് സംഭരണം തടസപ്പെട്ടത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. സംഭരണം നടക്കാത്തതിനാല്‍ 500 ക്വിന്റല്‍ നെല്ല് കെട്ടിക്കിടക്കുന്നതായാണ് പരാതി. രണ്ടാഴ്ച മുന്‍പാണ് ഇവിടെ കൊയ്ത്ത് നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കുറെ നെല്ല് നനഞ്ഞെങ്കിലും കര്‍ഷകര്‍ വീണ്ടും ഉണക്കി സൂക്ഷിക്കുകയാണ്.
പാടത്തേയ്ക്കുള്ള റോഡിലൂടെ വലിയ വാഹനങ്ങള്‍ കടന്നുവന്നാല്‍ അപകടത്തിന് സാധ്യതയുണ്ടെന്നും ചെറിയ വാഹനങ്ങള്‍ കിട്ടാത്തതുമാണ് നെല്ല് നീക്കം നടക്കാത്തതെന്നും കര്‍ഷകര്‍ പറയുന്നു. കണ്ടങ്കേരി ചിറയിലെ ബണ്ട് റോഡ് കഴിഞ്ഞ വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ചതാണ്. ആറ് മീറ്റര്‍ ഉണ്ടായിരുന്ന റോഡ് പിച്ചിങ് കെട്ടി നാല് മീറ്റര്‍ വീതിക്ക് നിര്‍മിച്ചതിനാലാണ് വലിയ വാഹനമിവിടെ എത്താത്തത്. 2000 ക്വിന്റല്‍ നെല്ലാണ് ഈ പാടത്ത് നിന്നും കൊയ്‌തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."