ജങ്കാര്‍ സര്‍വിസ് മുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയില്ല
പൂച്ചാക്കല്‍: വാത്തികാട് പൂത്തോട്ട ജങ്കാര്‍ സര്‍വിസ് നിലച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പുനരാരംഭിക്കാനുള്ള നടപടികള്‍ നീളുകയാണ്. നഷ്ടത്തിന്റെ പേരിലാണ് ജങ്കാര്‍ സര്‍വിസ് നിലച്ചത്. ഇനിയെന്താണ് വഴി എന്നതിനെ സംബന്ധിച്ച് അധികൃതര്‍ നയം വ്യക്തമാക്കിയിട്ടില്ല. ഒരു കോടി ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് രണ്ട് ജെട്ടികള്‍ നിര്‍മിച്ചത്. സര്‍വിസ് പുനരാരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വന്‍തുകയാണ് നഷ്ടത്തിലാകാന്‍ പോകുന്നത്. സര്‍വിസ് നടത്താന്‍ പഞ്ചായത്ത് കിന്‍കോയെ ചുമതലപ്പെടുത്തിയാണ് സര്‍വിസ് ആരംഭിച്ചത്. എന്നാല്‍ നഷ്ടമാണെന്ന
കാരണം പറഞ്ഞ് കിന്കൊ സര്‍വിസ് നിര്‍ത്തിവച്ചു. തുടര്‍ന്ന് ജങ്കാര്‍ സര്‍വിസിലുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാര്‍ സര്‍വിസ് ഏറ്റെടുത്തു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അവരും നിര്‍ത്തി.പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പെരുമ്പളം ജനകീയ ജങ്കാര്‍ ട്രസ്റ്റ് രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ഒരുങ്ങുകയാണ്. സര്‍വിസ് പുനരാരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പെരുമ്പളം ദ്വീപിലെ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാകും. പാണാവള്ളി പെരുമ്പളം റൂട്ടില്‍ ജങ്കാര്‍ സര്‍വീസ് നടത്തി വരുന്നുണ്ട്. പൂത്തോട്ട പെരുമ്പളം റൂട്ടില്‍ മാത്രം നഷ്ടം വരുന്നതെന്താണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."