സെക്രട്ടറിക്കെതിരെ പരാതിയുമായി പഞ്ചായത്തംഗം
കൊല്ലങ്കോട്. പഞ്ചായത്ത് യോഗങ്ങളില്‍ സെക്രട്ടറി പൂര്‍ണ്ണമായി പങ്കെടുക്കാതിരിക്കുകയും, ഭരണ സമിതി തീരുമാനങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കാതിരിക്കുയും ചെയ്യുന്നതായി കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍. ഒന്‍പതാം വാര്‍ഡ് മെമ്പര്‍ കെ ഷണ്മുഖനാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. യോഗത്തില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ മിനിറ്റ്സില്‍ രേഖപ്പെടുത്തുന്നില്ലന്നും ഇതുമൂലം വാര്‍ഡിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട പല കാര്യങ്ങളും നടപ്പിലാക്കാന്‍ പഞ്ചായത്തില്‍ നിന്നും കഴിയാത്ത സ്ഥിതി തുടരുകയാണ്. ഇതിനെതിരെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കുമെന്നു ഷണ്മുഖന് പറഞ്ഞു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഒ.ഡി.എഫ് പഞ്ചായത്തായി പ്രഖ്യാപിക്കാന്‍ പോകുകയാണ്.
എന്നാല്‍ ഒന്‍പതാം വാര്‍ഡില്‍ മാത്രം വൈ.എല്‍.എഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള തീരെ കക്കൂസിലാത്തവരുടെ എണ്ണം 70 ആണ്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചതില്‍ 21 പേര് മാത്രമേ ഉള്ളൂ. ബാക്കിയുള്ളവരുടെ കാര്യം കൂടി പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് സെക്രട്ടറി നിരാകരിച്ചത്. പട്ടികജാതി ഫണ്ട് വിനിയോഗിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിംഗ് നടത്തുന്നതിന് പട്ടികജാതി മെമ്പര്‍മാരുടെ കമ്മറ്റി രൂപീകരിക്കണം എന്നീ ആവശ്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് വാര്‍ഡ് ഷണ്മുഖന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."