മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് സ്വര്‍ണക്കടത്തുകേസില്‍, പല ഇടപാടികളിലും മുഖ്യമന്ത്രിക്കും പങ്കെന്നും കെ.സുരേന്ദ്രന്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തത് സ്വര്ണക്കടത്തുകേസിലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചു. അല്ലെങ്കില്‍ ഇ.ഡി എന്താണ് ചോദിച്ചതെന്ന് കെ.ടി ജലീല്‍ വ്യക്തമാക്കണം.
തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന കള്ളമെന്തിനാണ് കെ.ടി ജലീല്‍ പറയുന്നത്. സത്യസന്ധനാണെങ്കില്‍, ധാര്‍മികതയുണ്ടെങ്കില്‍ ഇതിനെല്ലാം ജലീല്‍ മറുപടി പറയണം. അദ്ദേഹം പറയുന്നത് പച്ചക്കള്ളമാണെന്നാണ് വ്യക്തമാകുന്നത്. ജലീലിനൊപ്പം പല ഇടപാടികളിലും മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്നും ആ കള്ളന് കഞ്ഞിവെക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
എന്‍ഫോഴ്സ്മെന്റ് ചട്ടലംഘനം അന്വേഷിക്കാന്‍ ഉള്ള ഏജന്‍സി അല്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകള്‍ ആണ് അവ അന്വേഷിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ മനസ്സിലാക്കണം.
ഗുരുതരമായ ക്രമക്കേടുകള്‍ കാണിച്ചതിനാലാണ് ജലീലിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. എന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ല. ഇതിലും ചെറിയ വിവാദത്തില്‍ ജയരാജനെ രാജിവയ്പ്പിച്ച മുഖ്യമന്ത്രി ജലീലിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."