HOME
DETAILS

ജില്ലയില്‍ തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം

  
backup
September 01 2018 | 05:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81

ചെങ്ങന്നൂര്‍: ജില്ലയില്‍ പ്രളയകാലത്ത് പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് ഒരാഴ്ചയ്ക്കകം നടത്താന്‍ തദേശഭരണമന്ത്രി എ.സി.മൊയ്തീന്‍ നിര്‍ദേശിച്ചു.
തദ്ദേശഭരണസ്ഥാപനാംഗം, റെവന്യു ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍, ബൂത്തുതല ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപന എഞ്ചിനിയര്‍മാര്‍ എന്നിവരടങ്ങിയ സമതിയാണ് കണക്കെടുപ്പ് നടത്തേണ്ടത്. തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി പ്രളയകാലത്തിനു അനുസൃതമായി പുനരാവിഷ്‌കരിക്കണമെന്നും ഇതിനായി 15നകം ജില്ലാതല ആസൂത്രണസമതി യോഗം ചേരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ ഓഫിസില്‍ ഇതുസംബന്ധിച്ച അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
മഹാശുചീകരണം ഏതാണ്ട് പൂര്‍ത്തിയായതോടെ ഇനിയുള്ള കാലം ജനപ്രതിനിധികള്‍ വീടുനഷ്ടമായവരുടെയും മറ്റും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ സമയം കണ്ടെത്തണം. പുനരധിവാസം സാധ്യമാകുംവരെ ക്യാംപുകളിലുള്ളവര്‍ക്ക് മറ്റ് സൗകര്യം ചെയ്യേണ്ടിവരും.
പുതിയ സാങ്കേതികതയിലൂന്നിയുള്ള പുതിയ വീടുനിര്‍മാണത്തില്‍ സര്‍ക്കാര്‍ തീരുമാനം അന്തിമഘട്ടത്തിലാണ്. അതിനാല്‍ വീടു നഷ്ടമായവര്‍ക്ക് അധികം കാത്തിരിക്കേണ്ടിവരില്ല അദ്ദേഹം പറഞ്ഞു.
വീടുകള്‍ നഷ്ടമായതുപോലെ തന്നെ കച്ചവട സ്ഥാപനങ്ങള്‍ നഷ്ടമായതിന്റെയും കണക്ക് പ്രത്യേകം എടുക്കണം. വലിയ കച്ചവടക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പോലുള്ള സൗകര്യമുണ്ടാകും. എന്നാല്‍ ജീവനോപാധിയെന്ന നിലയില്‍ കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ വലിയ പ്രയാസത്തിലാകും. ഇവരുള്‍പ്പടെയുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശയില്ലാ വായ്പ കുടുംബശ്രീ വഴി നല്‍കുന്നത് പരിഗണിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ക്യാംപുകള്‍ അവസാനിപ്പിച്ച് വീടുകളിലേക്കു മടങ്ങിയവര്‍ക്ക് കിണറുകള്‍ ശുചിയാക്കി നല്ലവെള്ളമെന്നുറപ്പാക്കും വരെ നല്ലവെള്ളം നല്‍കാന്‍ ജലഅതോറിട്ടിയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവും നടപടിയെടുക്കണം. പുറമെ നിന്നുള്ള വെള്ളത്തേക്കാള്‍ ജലഅതോറിട്ടിയുടെ സ്രോതസുകളില്‍ നിന്ന് വെള്ളമെടുക്കുന്നതാകും ഉചിതം. എല്ലായിടത്തും നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തില്‍ ഇത് ഏകോപിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാടന്‍ അധ്യക്ഷനായി. സജി ചെറിയാന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ഗ്രാമവികസന കമ്മിഷണര്‍ എന്‍.പദ്മകുമാര്‍, പഞ്ചായത്ത് ഡയറക്ടര്‍ ദിനേശന്‍, ആര്‍.ഡി.ഒ. എസ്.അതുല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിശ്വംഭരപണിക്കര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ മീനകുമാരി, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പിന്നീട് മന്ത്രി മുന്‍സിപ്പല്‍ ഓഫീസിന്റെ മുകള്‍നിലയിലുള്ള ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു. തുടര്‍ന്ന വെണ്‍മണി, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, തലവടി, മുട്ടാര്‍, പുളിങ്കുന്ന് പഞ്ചായത്ത് ഓഫിസുകളും സന്ദര്‍ശിച്ച് പ്രളയക്കെടുതി വിലയിരുത്തി.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago