പൊലിസ് ക്യാന്റീന്റെ ഇന്നത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്
അടിമാലി: അടിമാലി ജനമൈത്രി പൊലിസ് ക്യാന്റീന്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് പ്രളയകെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന്റെ പുനര്‍സൃഷ്ടിക്കുവേണ്ടി.
ക്യാന്റീന്റെ പ്രവര്‍ത്തനത്തിലൂടെ ഇന്നു ലഭിക്കുന്ന മുഴവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് അടിമാലി സി ഐ പി കെ സാബു പറഞ്ഞു.സാധാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലാണ് ഇന്ന് ക്യാന്റീന്‍ പ്രവര്‍ത്തിക്കുക. ക്യാഷ് കൗണ്ടറുകള്‍ക്ക് പകരം ഫണ്ട് സമാഹരണത്തിനുള്ള സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത.് ഭക്ഷണം കഴിച്ചു മടങ്ങുന്നവര്‍ക്ക് ഫണ്ട് സമാഹരണത്തിനായി സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളില്‍ പണം നിക്ഷേപിക്കാം. ഭക്ഷണം കഴിക്കാന്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ തുക സംഭാവന നല്‍കവുന്നതാണ്. ആവശ്യക്കാര്‍ക്ക് ബാലന്‍സ് തുക തിരികെ നല്‍കും.
ക്യാന്റീന്‍ ജീവനക്കാരായ 24 പേരും ഇന്ന് സേവന മനോഭാവത്തോടെയാണ് പൊതുജനങ്ങള്‍ക്കായി ഭക്ഷണം വിളമ്പുക. ജീവനക്കാരുടെ ഇന്നത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.ഒരു ലക്ഷത്തോളം രൂപയെങ്കിലും ദുരിതാശ്വാസ ഫണ്ടായി ലഭിക്കുമെന്ന കണക്കൂട്ടലിലാണ് ഇവിടുത്തെ ജീവനക്കാര്‍.
അടിമാലി പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ദുരിതബാധിതരായ 1000 പേര്‍ക്ക് ഭക്ഷസാധനങ്ങളുടെ കിറ്റുകളും വിതരണം ചെയ്തിരുന്നു.സന്നദ്ധസേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലുവര്‍ഷക്കാലമായി അടിമാലി ജനമൈത്രി പൊലിസ് ക്യാന്റീന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."