അറവുശാല അടച്ചു പൂട്ടാനുള്ള തീരുമാനം വൈകുന്നു
ഈരാറ്റുപേട്ട: നഗരസഭയുടെ കീഴിലുള്ള ആധുനിക അറവുശാല അടച്ചുപൂട്ടാനുള്ള തീരുമാനം വൈകുന്നു.
മീനച്ചിലാറിനും പരിസരവാസികള്‍ക്കും ശാപമായി മാറിയ അറവുശാല ഓഗസ്റ്റ് 15ന് പൂട്ടാനായിരുന്നു നഗരസഭ തീരുമാനിച്ചിരുന്നത്. മീനച്ചിലീറിന്റെ മലിനീകരണത്തിന് കാരണമായിരുന്ന അറവു ശാല നിര്‍ത്തുന്നുവെന്ന തീരുമാനത്തെ നാട്ടുകാരും പരിസസ്ഥിതി പ്രവര്‍ത്തകരും സ്വാഗതം ചെയ്തിരുന്നു.
കേന്ദ്രം പൂട്ടുമെന്നും പകരം സംവിധാമൊരുക്കുമെന്നും പ്രഖ്യാപനം വന്നെങ്കിലും ഒന്നും നടന്നില്ലെന്ന് മാത്രമല്ല തല്‍സ്ഥിതി തുടരുകയുമാണ്.
നഗരസഭയുടെ തീരുമാനത്തിനെതിരെ അന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. പകരം സംവിദാനം എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച വ്യക്തത ആര്‍ക്കുമുണ്ടായിരുന്നില്ല. തീരുമാനത്തിനെതിരെ മാംസ വ്യാപാരികളും അറവുശാല നടത്തുന്നരും രംഗത്തെത്തി.
ലക്ഷങ്ങള്‍ മുടക്കി ലേലം കൊണ്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതടക്കം വ്യാപാരികള്‍ ഉന്നയിച്ചു. ഇതിനൊന്നും വ്യക്തമായ മറുപടി ലഭിച്ചതുമില്ല. അറവുശാല പൂട്ടുന്നത്, അനധികൃത അറവ് വ്യാപകമാവുന്നതിന് വഴിയൊരുക്കുമെന്ന ആശങ്കയും ഉയര്‍ത്തിയിരുന്നു.
15ന് പൂട്ടാനിരിക്കെ 14 മുതലാരംഭിച്ച മഴയത്ത് എല്ലാ തീരുമാനങ്ങളും ഒഴകിപോയി. ഒരാഴ്ച നീണ്ട മഴമൂലം മറ്റ് നടപടികളിലേയ്ക്ക് കടക്കാന്‍ ആയില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.
അടുത്തുതന്നെ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."